Search This Blog

Wednesday 2 September 2020

അന്തര്‍ദേശീയ വെബിനാര്‍

 പ്രിയ ഫാർമസിസ്റ്റ് സുഹൃത്തുക്കളെ,   

     കേരളത്തിലെ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകളുടെ ആദ്യ രജിസ്ട്രേഡ് സംഘടനയാണ് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ   (കെ.പി.പി.എ). സർക്കാറിതര മേഖലയിലെ ഫാർമസിസ്റ്റുകളുടെ അവകാശങ്ങൾക്കായി പോരാടിയ സംഘടന എന്നും അവരുടെ അംഗങ്ങൾക്കായി പല കോളേജുകളുമായി ചേർന്ന് കൊണ്ട്  നിരവധി തുടർ വിദ്യാഭ്യാസ പരിപാടികൾ ഏരിയ തലങ്ങളിലും ജില്ലാതലത്തിലും നടത്തി വരുന്നുണ്ട് പക്ഷെ ഈ  കൊറോണ കാലത്ത് അത്തരം ക്‌ളാസ്സുകൾ സംഘടിപ്പിക്കുന്നത് സാധ്യമായ ഒന്നല്ല. അതുകൊണ്ട് ഈ മഹാമാരി കാലത്ത് ഫാർമസിസ്റ്റ്കൾക്കായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സമകാലീന വിഷയങ്ങളിൽ നമ്മുടെ  മേഖലയിലെ അതി വിദഗ്ധരായ അധ്യാപകരെയും ആരോഗ്യ മേഖലയിലെ പ്രമുഖരെയും സംഘടിപ്പിച്ചുകൊണ്ട് നവമാധ്യമ സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഔഷധ സാക്ഷരത നേടിയ ഫാർമസിസ്റ്റുകൾ അവരുടെ അറിവുകൾ ഒന്നുകൂടി വർദ്ധിപ്പിക്കുകയും അതുവഴി നമ്മുടെ സാമൂഹിക പ്രതിബദ്ധത നിറവേറ്റാൻ കേരളത്തിലെ മുഴുവൻ ഫാർമസിസ്റ്റുകൾക്ക് കഴിയും എന്നും പ്രത്യാശിക്കുന്നു.  സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ് ദിനം വരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ വിവിധ ജില്ലാ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഴുവൻ ഫാർമസിസ്റ്റ് സുഹൃത്തുക്കളും ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു,

Any queries please contact
Mr.Praveen P,General secretary,KPPA :-9447418640


വിശദമായ പ്രോഗ്രാം ഷെഡ്യൂള്‍

CLICK HERE FOR DETAILED SCHEDULE
---------------------------------------
കെ.പി.പി.എ യുടെ വിവിധ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി  സംഘടിപ്പിക്കുന്ന

അന്തര്‍ദേശീയ വെബിനാര്‍

സെപ്തംബര്‍ 4 മുതല്‍ 25 വരെ



 More details will be updated in this page>>

----